പേര്-അരുണ്‍,വയസ്-26 ,വിദേശത്ത് ജോലി,ആരോഗ്യദൃടഗാത്രന്‍,വെളുമ്പന്‍ (ജാതിയല്ല),ഒന്നിനെയും കൂസാത്ത ആജാന ബാഹു(പക്ഷെ ഉയരം 5 '6 ),പുതുപ്പണക്കാരന്‍,കഴുത്തില്‍ സ്വര്‍ണ്ണമാല(ഒറിജിനല്‍),വിലകൂടിയ വാച്ച്,ഏകദേശം ഒരു ചാണ്‍ പുറത്തേക്കു ചാടി നില്‍ക്കുന്ന എന്‍ ആര്‍ ഐ സ്പെഷ്യല്‍ കുടവയര്‍,വലിയ കരയുള്ള സില്‍ക്ക് മുണ്ട്.അങ്ങനെ എല്ലാം തികഞ്ഞ യുവ കോമളന്‍.പോരാഞ്ഞു ബാച്ചിലര്‍.ഒരു പാട് പെണ്‍കുട്ടികള്‍ മുന്‍പിലും പിറകിലും നടന്നെങ്കിലും സൗന്ദര്യം കൊണ്ടും വളച്ചെടുക്കാനുള്ള ന്യാക്ക് എന്ന് പറയുന്ന സാധനം ഇല്ലാത്തത് കൊണ്ടും ഇപ്പോളും ഒരു ക്രോണിക് ബാച്ചിലര്‍..അവധിക്കു നാട്ടില്‍ ചെന്നപ്പോള്‍ വിവാഹക്കോളത്തില്‍ എന്നെ മുകളില്‍ പറഞ്ഞ രീതിയില്‍ ലാമിനേറ്റു ചെയ്തു ഒട്ടിച്ചു വച്ചിരിക്കുന്നത് കണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി.
ഇല്ലാത്ത കാശുണ്ടാക്കി അവധി അര്‍മാദിക്കാന്‍ പോകുന്ന ഏതോരു എന്‍ ആര്‍ ഐ യുവാവിന്റെയും വിധിയാണല്ലോ ഇടി വെട്ടു പോലൊരു കല്യാണം.അല്ലെങ്കിലും അതാണല്ലോ നാട്ടു നടപ്പ്.ആ നല്ല നടപ്പിലേക്ക് എന്നെയും വഴി തെറ്റിക്കാനായി മനപ്പൂര്‍വം ബന്ധു മിത്രാദികള്‍ ചേര്‍ന്ന് മാതൃഭൂമി ദിനപ്പത്രത്തില്‍ എനിക്കെതിരെ പതിപ്പിച്ച വിവാഹപ്പരസ്യതിന്റെ ഏകദേശ രൂപമാണ് മുകളില്‍ പറഞ്ഞത്.രണ്ടു കൈകളും കൂപ്പി വെളുക്കെ ചിരിച്ചു നില്‍ക്കുന്ന എന്‍റെ ഒരു ഫോട്ടോയുടെ കുറവ് മാത്രമേ ആ പരസ്യത്തില്‍ ഉള്ളൂ.
നാട് വിട്ടിട്ടു കഷ്ട്ടിച്ചു ഒന്നരക്കൊല്ലമേ ആയുള്ളൂ..പഠിത്തം കഴിഞ്ഞു നേരെ ഓസ്ട്രേലിയക്ക്.അതിന്‍റെ ഇടയില്‍ വെറുതെ ഒന്ന് ഓണം ഘോഷിക്കാന്‍ പോയപ്പോളാണ് പത്രത്തിലും ചുവരിലും മതിലിലും പോരാഞ്ഞു ഇന്റെര്‍നെറ്റിലും എന്‍റെ വിവിധ പോസുകള്‍.നാട്ടില്‍ പോയി കുറച്ചു തെങ്ങിന്‍ കള്ളും ഞണ്ട് കറിയും കഴിക്കമെന്നുള്ള കൊതി അച്ഛനും അമ്മയും ചുരുട്ടിക്കൂട്ടി ഞാന്‍ കൊണ്ടുപോയ ലഗ്ഗേജില്‍ തന്നെ തള്ളി കയറ്റി.തടി വക്കും എന്നതാണ് കാരണം.നാല് വശങ്ങളിലേക്കും ന്യായമായ രീതിയില്‍ പുറത്തേക്കു തള്ളി നിക്കുന്ന ഞാനിനിയും തടിവക്കും എന്ന് പറഞ്ഞു അപമാനിച്ചത് കൂടാതെ ഞണ്ട് കറിക്ക് പകരം,പയര്‍,പരിപ്പ്,അവിയല്‍,പിണ്ണാക്ക്,കാടിവെള്ളം എന്നിങ്ങനെ ലോ കാലറി ഫുഡ് മാത്രം എനിക്ക് സപ്ലൈ ചെയ്തു.കൂടാതെ സ്വതവേ ഒരല്‍പം(സ്വല്‍പ്പം,ലേശം)നിറം കുറവായ എന്നെ വെളുപ്പിക്കാന്‍ പയറുപൊടി,കുങ്കുമപ്പൂ,തേങ്ങാപ്പാല്‍,ആട്ടിന്‍പാല്‍ എന്ന് വേണ്ട സാധാരണ ഭക്ഷണമുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ തേച്ചുള്ള കുളി.നേരെ ചൊവ്വേ സോപ്പ് തേച്ചു കുളിക്കാന്‍ മടിയുള്ള ഞാനാണീ കോപ്പെല്ലാം കൂടെ തേച്ചത്.ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഓഹരി വിപണിയില്‍ ആകമാനം സംഭവിച്ച മാന്ദ്യം സ്വര്‍ണ്ണത്തെ പോലെ തന്നെ പയറിനെയും ബാധിച്ചില്ല.ഇനിയും പയര്‍ പൊടിച്ചാല്‍ വയര്‍ ഒഴിഞ്ഞു തന്നെ കിടക്കുമെന്ന് അച്ഛന് മനസ്സിലായപ്പോള്‍ ഞാന്‍ വീണ്ടും സോപ്പ് തേച്ചു തുടങ്ങി...
പെണ്ണ് കാണല്‍ ഒന്നാം ഭാഗം:
പല പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്.പല പെണ്‍കുട്ടികളോടും ഹൃദയത്തില്‍ കലങ്ങി ഒഴുകിയ പ്രേമം പങ്കു വച്ചിട്ടുണ്ട്.അവരില്‍ ചിലരുടെ നാണം കേട്ട ആങ്ങളമാര്‍ ആ കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ചിട്ടു ഇനി മേലാല്‍ പ്രേമം ഒഴുക്കാന്‍ ചെന്നാല്‍ കൂമ്പ്,കവാലം,നാഭി എന്നീ സ്ഥാനങ്ങള്‍ കലക്കുമെന്നു പറഞ്ഞപ്പോള്‍ ഒന്നും കുലുങ്ങാതിരുന്ന എന്‍റെ രോമരാജികള്‍ പെണ്ണ് കാണല്‍ എന്ന് കേട്ടപ്പോള്‍ ഷോക്കടിച്ചത് പോലെ നിന്നു.ഇടതൂര്‍ന്ന എന്‍റെ മീശയിലെ (എന്നെ അറിയാവുന്ന പഹയന്‍മാര്‍ ദയവു ചെയ്തു ഈ പ്രയോഗത്തില്‍ തൊട്ടു കമെന്റരുത്)രോമങ്ങള്‍ രണ്ടു ദിവസം കൊണ്ടാണ് ആ ഷോക്കില്‍ നിന്നു രക്ഷപ്പെട്ടു പൂര്‍വ രൂപം പ്രാപിച്ചത്.എന്തായാലും ആ ദിവസം വന്നെത്തി...പുതിയ ഷര്‍ട്ട്,പുതിയ പാന്‍റ്,പുതിയ കര്‍ചീഫ്,പുതിയ,ആ അങ്ങനെ പുതിയ എല്ലാം കൂടെ ഇട്ട് ആദ്യത്തെ പെണ്ണുകാണല്‍..
പെണ്ണ് കാണല്‍ രണ്ടാം ഭാഗം:
പെണ്ണിന്‍റെ വീട്.സാമാന്യം കൊള്ളാവുന്ന അടിത്തറ.ഇപ്പോള്‍ തന്നെ മാന്തി തുടങ്ങിയാല്‍ പെണ്ണിന്‍റെ അപ്പന്‍റെ വെടി
തീരുന്നതിനു മുന്‍പ് വീടും തറയും പിന്നെ ചുറ്റുമുള്ള റബ്ബറും എന്‍റെ കൈയില്‍ ആകും എന്ന കണക്കു കൂട്ടലില്‍ ഞാന്‍ കാറില്‍ നിന്നിറങ്ങി.പൂരത്തിന് തിടംബ് എഴുന്നള്ളിക്കുമ്പോള്‍ എല്ലാ ജനങ്ങളും ആനയുടെ തൊള്ളയില്‍ നോക്കുന്നത് പോലെ ഭാവി വധുവിന്‍റെ അമ്മ,അച്ഛമ്മ,പേരമ്മ,ചിറ്റമ്മ,അമ്മൂമ്മ,പിന്നെ അപ്പുറത്തെ വീട്ടിലെ ചില അമ്മമാര്‍,പീക്കിരി ചെക്കന്‍സ്,പെണ്‍കുട്ടികള്‍(കഥാനായിക ഒഴികെ) അങ്ങനെ എല്ലാരും കൂടെ എന്നെ നോക്കി സ്വാഗതം ചെയ്യാന്‍ നിക്കുന്നു..ഇത്രേം പേര്‍ അന്തം വിട്ടു നോക്കുന്ന കണ്ടപ്പോള്‍ തന്നെ ഞാന്‍ ഒന്ന്,രണ്ടു,മൂന്നു എന്നീ മാനസിക ശാരീരിക അവസ്ഥകളില്‍ കൂടെ കടന്നു പോയി..വലതു കാല്‍ വച്ച് പടി കയറാന്‍ ഏതോ പുരിഗമന വാദി വിളിച്ചു കൂവി.വലതു കാല്‍ പോയിട്ട് വയറിനു താഴോട്ടുള്ള ഒരു ഭാഗവും അനക്കാന്‍ എനിക്ക് പറ്റിയില്ല.പുതിയ ഫാഷനില്‍ വാങ്ങിയ ജീന്‍സ് അത്രയ്ക്ക് റൈറ്റ് ആയിരിന്നു.പിന്നെങ്ങനെയോ സംഘാടകര്‍ എല്ലാം കൂടി തള്ളി വീട്ടില്‍ കയറ്റി..എന്‍റെ കൂടെ വന്നവര്‍ എന്നെ പെണ്ണ് കാണിക്കാന്‍ കൊണ്ട് വന്നതാണോ അതോ ഫ്രീ ഫുഡ് അടിക്കാന്‍ വന്നതാണോ എന്ന് ആ തിക്കും തിരക്കും കണ്ടപ്പോള്‍ എനിക്ക് തോന്നി..
പെണ്ണ് കാണല്‍ അവസാന ഭാഗം:
ചെസ്സ് കളിക്കുമ്പോള്‍ രാജാവിരിക്കുന്നപോലെ ഞാന്‍ നടുക്ക്,എന്‍റെ ബന്ധുക്കള്‍ എന്‍റെ ഇരു വശങ്ങളിലും."അതാണോ ചേച്ചീടെ മാമന്‍"എന്ന് ചോദിച്ചു എന്നെ വെറും മാമയാക്കികൊണ്ട് കുറെ കൂതറ പൊടിപിള്ളേര്‍ ഞാനിരുന്ന കസേരക്ക് മുന്‍പില്‍ നിന്നു ചിണുങ്ങുന്നു.മനുഷ്യനിവിടെ പത്താം ക്ലാസ് പരീക്ഷ എഴുതിയതിനേക്കാള്‍ ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ ആണ് അവന്മാരുടെ മാമാ വിളി...പെണ്ണിന്‍റെ അച്ഛന്‍ പുള്ളിയുടെ ഭാഗം വിത്ത് ടയലോഗ്സ് ആരംഭിച്ചു.ലോകത്തില്‍ പുള്ളി അറിയാത്തതും പുള്ളിക്കാരനെ അറിയാതതുമായി രണ്ടേ രണ്ടു പേര്‍..ഓസ്ട്രെലിയന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും..എന്നിട്ട് ഏതും പോരാതിരിക്കുന്ന എന്നോട് ലവരുടെ പേര് പറയാന്‍..ഭാവി അമ്മായിഅപ്പന്‍റെ മുന്നില്‍ എണീറ്റ് നിന്നു മമ്മുട്ടി പറയുന്ന പോലെ രണ്ടു ഇംഗ്ലീഷ് തെറി പറയാനാണ് തോന്നിയത്..പക്ഷെ ഞാനൊന്ന് തുമ്മിയാല്‍ അവിടെ മൂത്രാഭിഷേകം നടക്കുന്ന സ്ഥിതി ആയിരിന്നു എനിക്കുണ്ടായിരിന്നത്..ഇത്രേം കൂടുതല്‍ മൂത്രം ഉല്‍പ്പാദിപ്പിക്കാനുള്ള ഉല്‍പ്പാദന ക്ഷമത എന്‍റെ കിട്നിക്ക് ഉണ്ടെന്നന്നു മനസ്സിലായി..toilet എവിടെ എന്ന് ഞാന്‍ ചോദിക്കാന്‍ ഒരുങ്ങിയപ്പോള്‍ ദതാ വരുന്നു അമ്മായി അപ്പന്‍റെ അരുളപ്പാട്."പെണ്ണ് വരട്ടെ".
അക്ഷരാര്‍ധത്തില്‍ ഞാന്‍ പെട്ടു.പെണ്ണ് വന്നാല്‍ മിണ്ടീം പറഞ്ഞും സമയം പോകും അപ്പോളേക്കും ഒന്നുകില്‍ ബ്ലാടെര്‍ പൊട്ടി ഞാന്‍ മരിക്കും അല്ലെങ്കില്‍ തലേ ദിവസം വാങ്ങിയ ജീന്‍സ് നനയും..രണ്ടായാലും മാനം പോകും.അങ്ങനെ മരണത്തെ കുറിച്ചാലോചിച്ചു ഇരിക്കുമ്പോളാണ് ലവള്‍ ചായോ കാപ്പിയോ ഒക്കെ ആയിട്ട് വരുന്നത്.ചായ ആയാലും കാപ്പി ആയാലും diuretic ആണ്..അതായത് കൂടുതല്‍ മൂത്രം ഉണ്ടാകും ഞാന്‍ ചാകും അല്ലെങ്കില്‍ നാറും..
ക്ലൈമാക്സ് :
ചായയുമായി ആ എന്തിരുവടികള്‍ മന്ദം മന്ദം നടക്കുന്നു..cat walk നടത്താന്‍ പറ്റിയ സമയം..പിറ്റേന്ന് പത്രങ്ങള്‍ വാര്‍ത്തയാക്കാന്‍ പറ്റിയ ഒരു മാറ്റര്‍ എന്‍റെ മനസ്സില്‍ വന്നു.പെണ്ണ് കാണാന്‍ പോയ യുവാവ് മൂത്രസഞ്ചി പൊട്ടി മരിച്ചു.അതെങ്ങാനം ചാനലുകാര്‍ ഏറ്റെടുത്താല്‍ ചര്‍ച്ചകളാകും.അവസാനം പ്രേമ നൈരാശ്യം മൂലം യുവാവ് മനപ്പൂര്‍വം മൂത്രമൊഴിക്കാതെ മരിച്ചു എന്നാക്കും.SN സ്വാമി തിരക്കഥയെഴുതി വേണമെങ്കില്‍ സിനിമയും ആകും.അങ്ങനെ പല വിധ ചിന്തകളാല്‍ എന്‍റെ ബോധം പോകാറായി."ചായ"ലവള്‍ എന്‍റെ മുന്‍പില്‍ നീട്ടിപ്പിടിച്ച ചായ കപ്പുമായി.വേണ്ടായിരിന്നു എന്ന ഭാവത്തില്‍ ചായ വാങ്ങിയപ്പോള്‍ അറിയാതെ ലവള്‍ടെ ചെറുവിരലിന്റെ അറ്റത്തൊന്നു തൊട്ടു.ലൈന്‍ കമ്പിയില്‍ തേങ്ങ വീഴുന്നത് പോലെ ഒരു സ്പാര്‍ക്ക്.പക്ഷെ ആ സ്പാര്‍ക്ക് ലവള്‍ക്ക് പിടിച്ചില്ല ഞാന്‍ കപ്പിലും പിടിച്ചില്ല കപ്പ് വിത്ത് ചൂട് ചായ ലാന്‍റ് ചെയ്തത് എന്‍റെ കേന്ദ്രഭരണ തീരത്തിന്‍റെ സീമന്ത രേഖയില്‍..ഒരു second മനസ്സില്‍ തോന്നിയ ആ അനുഭൂതി ചിലിയില്‍ ഖനിയില്‍ കുടുങ്ങിയവരുടെത് പോലെ ആയിരിന്നു..ഏതോ കിളവന്‍ വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് ഞാന്‍ പാഞ്ഞു..വ്യക്തമായ ഉദ്ദേശത്തോടെ എന്നാല്‍ ലീക്ക് ചെയ്യുന്ന ഓയില്‍ ടാങ്കുള്ള ഒരു പീരങ്കി പോലെ..അങ്ങനെ ആ രംഗം പര്യവസാനിച്ചു..ആ പെണ്‍കുട്ടിയോട് എനിക്ക് നന്ദിയുണ്ട്..സഹോദരി അന്ന് നീ ആ കപ്പ് താഴെയിട്ടില്ലായിരുന്നെങ്കില്‍ എന്‍റെ മാനം പട്ടം പറന്നെനെ..ആ വിവാഹം നടന്നില്ല എന്ന് വച്ച് ഞാന്‍ senti ആകുമോ?ഇല്ല അവസാനം എനിക്ക് വിധിച്ചതിനെ കൈ പിടിച്ച് ഒരു മോതിരവും ഇട്ട് ഇപ്പോള്‍ സ്വസ്ഥമായി committed ആയി ഇരിക്കുന്നു.എങ്കിലും ആദ്യ പെണ്ണ് കാണല്‍ മരിക്കും വരെ ഞാന്‍ മറക്കില്ല...
Panthinteyullile BLAADARRR...
ReplyDeleteMoothra sanchiyaakunnoru BLAADARRR...
Oru BLAADARO veerthirunnennal kollam,
Mattethu chungiyirunnennal kollam.
BLAADARU thammilum Cheraaykakal,
Appol.....
Manasukal Cheraaykil paribhavam venda,
Pappa.........
Manasukal cheraaykil paribhavam venda.
Mahaakavi, Enchathu Thuzhuthachan....
നന്നായിരിക്കുന്നു...
ReplyDeleteഒടുക്കം കിട്ടിയല്ലേ ( അനുഭവിക്കെട അനുഭവിക്ക് )
ReplyDeleteഞാനും കുറച്ചായി ഈ പെണ്ണ് കാണല്‍ തുടങ്ങിയിട്ട് ഇവിടൊന്നു നോക്കിയാ കാണാം ചില കാണല്‍
http://ozhakkan.blogspot.com/2010/03/blog-post_10.html
രസകരമായ വിവരണം
ReplyDelete