ഇത് എഴുതാതെ പറ്റില്ലാ.....ഒന്നും കിട്ടാനോ കൊടുക്കാനോ വേണ്ടിയല്ല എന്‍റെ ഈ പോസ്റ്റ്...ഒരു മനസമാധാനത്തിനു വേണ്ടി മാത്രം..
ആദ്യത്തെ പെണ്‍കുട്ടി..
പേര് മെലീസ്സ....
വയസ്സ്..പത്ത്
പഠനം...ഏറണാകുളം ജില്ലയിലെ പ്രശസ്തമായ ഒരു പബ്ലിക് സ്കൂളില്‍
ഇഷ്ട ഭക്ഷണം...സാന്‍ഡ് വിച്ച്
മാതാ പിതാക്കള്‍....ഒസ്ട്രലിയയില്‍
ഈ പെണ്‍കുട്ടിയും അവളുടെ ജീവിതവും വളരെ യാദൃശ്ചികമായി ആണ് എന്‍റെ മനസ്സില്‍ ഇടം പിടിച്ചത്...
വാചാലയായ ഒരു സ്ത്രീ..അതാണ് ഈ കുട്ടിയുടെ അമ്മയെക്കുറിച്ച് എനിക്ക് തോന്നുന്നത്..മാതൃ വാത്സല്ല്യം ആവോളം ഇവരിലുണ്ട്..നാട്ടിലെ സ്കൂളില്‍ തന്‍റെ മകളെ വിട്ടത്,അവള്‍ ഇവിടെ ഈ സായിപ്പിന്‍ പിള്ളേരുടെ കൂടെ വളര്‍ന്നു വഴി തെറ്റി പോകാതിരിക്കാന്‍ വേണ്ടിയാണ് എന്നതാണ് അവരുടെ പക്ഷം..
ആയിരിക്കാം.....ഏതൊരു മാതാവും ചിന്തിക്കുന്നത് പോലെ അവരും ചിന്തിച്ചു...
മേലീസ്സയെക്കുറിച്ച് പറയുമ്പോള്‍,..... ആ സ്ത്രീ , മാതൃ സ്നേഹം എന്ന അവാച്യമായ അനുഭൂതിയില്‍ സ്വയം മുങ്ങിത്താഴുന്നത് ഞാന്‍ കണ്ടിട്ടുണ്ട്....
അതാണ് അമ്മ...അവള്‍ ഒരു സ്ത്രീ എന്ന തലത്തില്‍ നിന്നും ദൈവ തുല്യതയിലേക്ക് എത്തുമ്പോള്‍ മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കുന്ന പ്രകാശം...സ്നേഹത്തിന്‍റെ പ്രകാശം,കരുതലിന്റെ പ്രകാശം...
സ്വന്തം മകളായ മേലീസ്സയെ പറ്റി സംസാരിക്കുമ്പോള്‍ ഈ പ്രകാശം ആ സ്ത്രീ ചുറ്റും ഉള്ളവരിലേക്ക് പ്രസരിപ്പിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്....
ആ സ്ത്രീയെ ഞങ്ങള്‍ ചേച്ചി എന്നാണു വിളിക്കുന്നത്.സ്വദേശം മധ്യതിരുവിതാംകൂര്‍...അങ്ങനെ പറയുകയേ നിവര്‍ത്തിയുള്ളൂ..കാരണം ഇവര്‍ ഒരു പ്രതീകം മാത്രം..എത്രയോ എന്‍ ആര്‍ ഐ അമ്മമാരില്‍ ഒരാള്‍ .....അച്ഛനെ എന്തേ പാടെ ഒഴിവാക്കിയത് എന്ന് ചോദിച്ചാല്‍??...ഇത് അമ്മയും മകളും തമ്മിലുള്ള ഒരാത്മ ബന്ധത്തിന്‍റെ കഥയാണ് എന്ന് പറഞ്ഞ് ഒഴിയാനേ എനിക്കിപ്പോള്‍ പറ്റുള്ളൂ...
മെലീസ്സ....ആ പെണ്‍കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല....ഈ അമ്മ പറഞ്ഞുള്ള അറിവ് മാത്രം...
സുന്ദരിയായ ഒരു കൊച്ചു മിടുക്കി...നാട്ടില്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിക്കുന്നു..അഞ്ചാം ക്ലാസ്സില്‍...
ദിവസവും രാത്രി അമ്മയുടെ ഫോണ്‍ കാള്‍ വരുന്നത് വരെ ഉറങ്ങാതെ കാത്തിരിക്കുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി..എല്ലാ ദിവസവും ബ്രേക്ക് ഫാസ്റ്റ് ഇഡലിയും ചമ്മന്തിയും ആയതിന്‍റെ പേരില്‍ അമ്മയോട് പരാതി പറയുന്ന ഒരു കുഞ്ഞ്...കൂട്ടുകാരുടെ അമ്മമാര്‍ എല്ലാ മാസവും അവരെ കാണാന്‍ വരുകയും ഇഷ്ട്ട ഭക്ഷണം കൊടുക്കുകയും ചെയ്യുമ്പോള്‍ തന്നെ കാണാന്‍ അപ്പൂപ്പനും അമ്മൂമ്മയും വരുന്നതിനെക്കുറിച്ച് പരാതി പറയുന്ന ഒരു പാവം പെണ്‍കുട്ടി...
എല്ലാ മൂന്നു മാസം കൂടുമ്പോഴും സ്കൂളില്‍ നിന്നും ടൂര്‍..പല സ്ഥലങ്ങളിലേക്ക്....അപ്പോളും അവളുടെ കൂട്ടുകാരെ കാണാന്‍ അവരവരുടെ അമ്മമാരും അച്ചന്മാരും...
അഡ്മിഷന്‍ ഫീ ഒരു ലക്ഷം രൂപ,കൂടാതെ ഓരോ മാസത്തെയും സ്കൂള്‍ ഫീസ് പതിനയ്യായിരം രൂപ....ഇതില്‍ മൂന്നു നേരം ഉള്ള ഭക്ഷണം,താമസം....തുടങ്ങി കുട്ടികളുടെ ഔട്ട് ഡോര്‍ ഗെയിംസ് വരെ ഉള്‍പ്പെടും..
ഔട്ട് ഡോര്‍ ഗെയിംസ് എന്തൊക്കെയാണെന്നോ....വോളിബോള്‍ ,ഫുട്ബോള്‍ എന്നിങ്ങനെ തുടങ്ങി ഹോഴ്സ് രൈടിംഗ് വരെ....
ഈ ചിലവൊക്കെ എങ്ങനെ വഹിക്കും എന്ന് ഞാന്‍ ഒരിക്കല്‍ ആ സ്ത്രീയോട് ചോദിച്ചു...ചിരിച്ചു കൊണ്ട് അവര്‍ മറുപടി പറഞ്ഞു.."ഇവിടെ ഓവര്‍ ടൈം ചെയ്യുന്നത് , കാശിനോടുള്ള ആര്‍ത്തി കൊണ്ടല്ല....മോളെ നല്ലപോലെ വളര്‍ത്തണം,നല്ല വിദ്യാഭ്യാസം കൊടുക്കണം,അവള്‍ക്കു നല്ല ഒരു ഭാവി ഉണ്ടാവണം...""
അതാണ് അമ്മ, അതാണ് സ്നേഹം, അതാണ് ഈശ്വരന്‍...എല്ലാ അമ്മമാരും ഇങ്ങനെയാണ് എന്ന് എന്നെ ഭോധ്യപ്പെടുത്തിയത് രഞ്ജിനിയുടെ അമ്മയായിരിന്നു...
രഞ്ജിനി...അവളാണ് ഈ കഥയിലെ രണ്ടാമത്തെ പെണ്‍കുട്ടി...
വെറുതെ ഇരുന്നപ്പോള്‍ ചാറ്റ് ചെയ്യാന്‍ കിട്ടിയ എന്‍റെ ഒരു സുഹൃത്താണ് രണ്ജിനിയെക്കുറിച്ച് എന്നോട് പറഞ്ഞത്...മലയാളത്തിലെ ഒരു പ്രമുഖ ചാനലില്‍ വരുന്ന "വിശ്വസിച്ചാലും ഇല്ലെങ്കിലും "എന്ന പ്രോഗ്രാം കാണാന്‍ എന്നോട് അവന്‍ ആവശ്യപ്പെട്ടു...അങ്ങനെ മലയാളം ട്യൂബ് ഡോട്ട് കോം എന്ന വെബ് സൈറ്റില്‍ ഉള്ള "വിശ്വസിച്ചാലും ഇല്ലെങ്കിലും"എന്നുള്ള പ്രോഗ്രാം ഞാന്‍ കണ്ടു.....(ഇവിടെ ഞങ്ങള്‍ മല്ലൂസിന് മലയാളം ചാനല്‍ പരിപാടി കാണണമെങ്കില്‍ ഈ വെബ് സൈറ്റ് കാണുകയെ നിവര്‍ത്തിയുള്ളൂ)
ഞാന്‍ കണ്ടത് വിവരിക്കാം..
പേര്..രെന്ജിനി
വയസ്സ്..പന്ത്രണ്ട്
സ്കൂള്‍..നാലുചിറ ഗവന്മേന്റ്റ് യു പി സ്കൂള്‍
ഇഷ്ട ഭക്ഷണം..."അറിയില്ല"
മാതാ പിതാക്കള്‍...അച്ഛന്‍ മരിച്ചു,അമ്മക്ക് കാന്‍സര്‍,കൂടാതെ മാനസിക രോഗിയും
ഇതാണ് രഞ്ജിനി...പഠിക്കാന്‍ മിടുക്കി..സ്കൂളിലെ ഏറ്റവും നല്ല വിദ്യാര്‍ഥിനി......
വീട്ടില്‍ ഈ പന്ത്രണ്ട്കാരിയും മനസ്സിന് സുഖമില്ലാത്ത അമ്മയും മാത്രം.......
സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ അമ്മയെ ശുശ്രൂഷിക്കാനും,അയല്‍ക്കാര്‍ അരി നല്‍കിയാല്‍ അത് കൊണ്ട് ചോറ് വയ്ക്കാനും, വൈദ്യുതി ഇല്ലാത്ത വീട്ടില്‍ മണ്ണെണ്ണ വിളക്ക് കത്തിക്കാനും ഇവള്‍ മാത്രം...വീട് എന്ന് ഞാന്‍ പറഞ്ഞത് ആലന്കാരികം മാത്രം...ഒരു മുറി ചായ്പ്പ്..പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു കിലോ മീടെര്‍ ദൂരെ ഉള്ള പുഴയില്‍ പോകണം...അല്ലെങ്കില്‍ അടുത്തുള്ള വീടുകളില്‍....
ആ പ്രോഗ്രാമില്‍ രഞ്ജിനിയുടെ അമ്മയോട് ചാനല്‍ അവതാരകര്‍ ചോദിച്ച ഒരു ചോദ്യം ഞാന്‍ എഴുതുകയാണ്..
മകളെ പഠിപ്പിക്കാന്‍ ആരെങ്കിലും മുന്‍കൈ എടുത്താല്‍ നിങ്ങള്‍ അത് സമ്മതിക്കുമോ??
അവ്യക്തമായ ആ അമ്മയുടെ (മാനസിക രോഗിണിയായ) ഉത്തരം.."എന്‍റെ മകള്‍ എന്നും എന്‍റെ കൂടെ വേണം,അവളെ ആരും ഉപദ്രവിക്കാതെ ഇരിക്കാന്‍ ഞാന്‍ കൂടെ വേണം...അവള്‍ കുഞ്ഞാണ്...ഈ സ്ഥലം നല്ലതല്ല...അത് കൊണ്ട് ഞാന്‍ ഒരിക്കലും അവളെ ആര്‍ക്കും വിട്ടു കൊടിക്കില്ലാ"....
രഞ്ജിനി, തന്‍റെ അമ്മയോട് ബ്രേക്ക് ഫാസ്റ്റ് മോശമായി എന്ന് പറയാറില്ല...കാരണം പ്രാതല്‍ എന്താണെന്ന് അവള്‍ക്കറിയില്ല...സ്കൂളില്‍ നിന്ന് കിട്ടുന്ന ഉച്ചക്കഞ്ഞി ആണ് അവളുടെ പ്രാതല്‍...
രണ്ജിനിക്ക് ഉച്ചക്കഞ്ഞി കിട്ടും....അവളുടെ അമ്മക്കോ???മകള്‍ സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞ്,അയല്‍പക്കക്കാര്‍ അരി കൊടുത്ത്,ഈ കൊച്ചു പെണ്‍കുട്ടി അത് ചോര്‍ ആക്കിയാല്‍ മാത്രം ആണ് അവര്‍ക്ക് ഭക്ഷണം.......
ഭക്ഷണം അല്ലാ ആ അമ്മയുടെ പ്രശ്നം...ഇടക്കൊക്കെ വീണു കിട്ടുന്ന ബോധാവസ്ഥയില്‍ തന്‍റെ മകള്‍ "രഞ്ജിനി " അതാണ് അവരുടെ പ്രശ്നം....
രഞ്ജിനി...ദുരിതങ്ങളില്‍ക്കൂടി ദുരിതങ്ങളിലേക്ക് സഞ്ചരിക്കുന്നവള്‍...നാളെ എന്നത് അവള്‍ക്കു വിഷയമല്ല...ഇന്ന് എങ്ങനെ ഭക്ഷണം കഴിക്കാം എന്നതാണ് അവള്‍ നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്ന്....
രഞ്ജിനിയുടെ അമ്മ....വിശപ്പ് അവര്‍ക്ക് പുതുമയല്ല....പന്ത്രണ്ട് വയസ്സുകാരിയായ മകളെ എങ്ങനെ സംരക്ഷിക്കും എന്നുള്ളതാണ് അവരുടെ പ്രയാസം
രണ്ടു അമ്മമാര്‍....ഒരാള്‍.... കഷ്ട്ടപ്പെട്ടു സ്വന്തം മകള്‍ക്ക് വേണ്ടുന്നത് എന്തും ചെയ്യാന്‍ ഒരുക്കമാണ്....
മറ്റൊരു അമ്മ...ഒന്നും ചെയ്യാന്‍ നിവര്‍ത്തി ഇല്ലാതെ,വല്ലപ്പോളും കിട്ടുന്ന സ്വബോധത്തില്‍ മകളെക്കുറിച്ച് ആവലാതിപ്പെടുന്ന സ്ത്രീ ....
രണ്ട് സ്ത്രീകള്‍ .......രണ്ട് പെണ്‍ കുട്ടികള്‍...
ഒരാള്‍ സര്‍വ സുഖങ്ങളില്‍ കഴിഞ്ഞിട്ടും അമ്മയുടെ സ്നേഹം കിട്ടാത്തവള്‍..അമ്മയോ... മകള്‍ക്ക് വേണ്ടി രാ പകല്‍ ഇല്ലാതെ അധ്വാനിക്കുന്നവള്‍....
മറ്റൊരുവള്‍ , ദുരിതക്കടലില്‍ കിടക്കുന്നു....അമ്മയോ..സ്വബോധമില്ലാതെ ജീവിക്കുന്നു...
കണ്ണ് നിറഞ്ഞാണ് ഈ രണ്ട് അമ്മമാരെയും ഞാന്‍ ഉള്‍ക്കൊണ്ടത്...ഒരു മകള്‍ എല്ലാ സുഖത്തിനും നടുവില്‍ .....പക്ഷെ അമ്മ എന്ന സ്നേഹ മൂര്‍ത്തി അടുത്തില്ല...
മറ്റൊരാള്‍...അമ്മയുണ്ട് കണ്മുന്‍പില്‍...ദുരിതം മാത്രം അനുഭവിക്കുന്ന,അല്ലെങ്കില്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരമ്മ...
പക്ഷെ അമ്മ എന്ന വാക്കിന്‍റെ പരിപൂര്‍ണ്ണമായ അര്‍ത്ഥം എനിക്ക് മനസ്സിലാക്കി തന്നത് വേറൊരു അമ്മയാണ്....
ആ അമ്മയാണ് ഇന്ന് രഞ്ജിനിയുടെ പഠനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്..........
പേര് പുറത്തു വെളിപ്പെടുത്താന്‍ വിസമ്മതിച്ച ആ അമ്മയെക്കുറിച്ച് എന്‍റെ സുഹൃത്താണ് എന്നോട് പറഞ്ഞത്....
അവരെക്കുറിച്ച് അവരുടെ അനുവാദമില്ലാതെ എനിക്കെഴുതാന്‍ സാധിക്കില്ല....പക്ഷെ ഒന്ന് പറയാം.......രഞ്ജിനിയെ സഹായിക്കുന്ന ആ അമ്മക്ക്
..........അവര്‍ക്കും ഉണ്ട് പ്രാരബ്ധങ്ങള്‍.........