ഈ പോസ്റ്റ് എന്റെ ജീവനായ സുഹൃത്തുക്കള്‍ക്കായി....
അങ്ങനെ ഒരു ജന്മദിനം കൂടി കടന്നു പോയി.....ആരും ഇല്ലാതെ.....എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ ഇല്ലാതെ.....കിഴക്കമ്പലം ഷാപ്പിലെ കള്ളും കപ്പയും ഇല്ലാതെ...നമ്മുടെ കോളേജിന്റെ പുറകിലെ വയലുകളില്ലാതെ....അവിടെ നിന്ന് നോക്കിയാല്‍ കാണുന്ന വീഗാ ലാന്റില്ലാതെ...പിറന്നാളുകള്‍ ആഘോഷമാക്കിയത് സുഹൃത്തുക്കള്‍ ആയിരിന്നു....രാത്രി വയല്‍ വരമ്പില്‍ ഇരിന്നു നല്ല വാളതലയും മൂത്ത കള്ളും പിന്നെ കുറെ നാടന്‍ പാട്ടും.....എല്ലാം കഴിഞ്ഞു അടിച്ചു കോണ്‍ തിരിഞ്ഞു ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി നമ്മള് എല്ലാരും പറയുമായിരിന്നു...പിരിയാതിരുന്നെന്കില്.....പക്ഷെ കാലം നമ്മളെ പിരിച്ചു....ശരീരങ്ങള്‍ ദൂരെ ആണെങ്കിലും മനസ്സുകൊണ്ട് വളരെ അടുത്ത്....കൌമാരവും യുവത്വവും നമുക്ക് നല്‍കുന്നത് സൌഹൃദത്തിന്റെ ബലമേറിയ ഒരു ചട്ടക്കൂട് കൂടിയാണ്...ഒന്നുമറിയാതെ ഒരു വിഷമങ്ങളുമില്ലാതെ എന്നാല്‍ ഒരു നൂറു പ്രശ്നങ്ങളുമായി(എന്തിനെന്നറിയാത്ത) നമ്മള് ആഘോഷമാക്കിയ കലാലയ ജീവിതം....ജന്മദിനത്തിന്റെ അന്ന് എന്ത് നടക്കും എന്ന് നമുക്ക് പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല...എന്തും സംഭവിക്കാം....ചിലപ്പോള്‍ ഉജാലയും പേസ്റ്റും ഷാമ്പുവും കലക്കിയ വെള്ളത്തില്‍ കുളിക്കാം.....എല്ലാം കഴിഞ്ഞാല്‍ കുടിക്കാം.....ബോധം പോകുന്നത് വരെ.....പടത്തിനു പോകാം...അര്‍മാദിക്കാം....പിറ്റേന്ന് ക്ലാസ് കട്ട് ചെയ്യാം.....അങ്ങനെ എന്തെല്ലാം.....ഇവിടെ ഈ വിദേശ മണ്ണില്‍...ഞാന്‍ നഷ്ടങ്ങളെ പ്രണയിക്കുന്നു......ഓര്‍മകളെ സ്നേഹിക്കുന്നു......എങ്കിലും നമ്മള് ഒത്തു കൂടും നമ്മുടെ വര്‍ഷങ്ങള്‍ക്കു ശേഷം....അന്ന് കാണുമ്പോള്‍ പറയാനും ഓര്‍ക്കാനും നൂറു നൂറു വിശേഷങ്ങള്‍....ദൈവത്തിന്റെ സ്വന്തം നാടും നീണ്ട കണ്ണുകള്‍ ഉള്ള ആ സുന്ദരിക്കുട്ടിയും പ്രിയപ്പെട്ട സുഹൃത്തുക്കളും പിന്നെ അമ്മ വിളമ്പിത്തരുന്ന പിറന്നാള്‍ സദ്യയിലെ സ്നേഹവും നഷ്ട്ടങ്ങളുടെ നീണ്ട കണക്കുകള്‍ ആകുന്നു.....ഇവിടെ തണുത്ത വോട്കയില്‍ ഐസ് ഇട്ടു കുടിച്ചാലും കിട്ടാത്ത സുഘമുള്ള നിമിഷങ്ങള്‍......ഓര്‍മ്മകള്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാകുന്നത്,നഷ്ട്ടങ്ങളുടെ കണക്കെടുപ്പില്‍ സൌഹൃദത്തിന്റെ നനുത്ത ചിന്തകള്‍ മനസ്സില്‍ സൂക്ഷിക്കുന്നു......എന്റെ പ്രിയ സുഹൃത്തുക്കളെ ഞാന്‍ നിങ്ങളുടെ നഷ്ട്ടം വല്ലാതെ മനസ്സിലാക്കുന്നു......
......അങ്ങനെ ഒരു ജന്മദിനം കൂടി കടന്നു പോയി.....ആരും ഇല്ലാതെ.....
വൈകിയാണെങ്കിലും ആശംസകള്‍
ReplyDelete