ഹൃദയം ചിതലരിക്കുന്നു...ചിന്തകള്‍ ചുടല പറമ്പുകള്‍.. ആത്മാവ് ഉറങ്ങിക്കിടക്കുന്നു,മാനുഷികത നിലം പൊത്തുന്നു.. കണ്ണുകളില്‍ തിമിരം വലകെട്ടുന്നു... യുവത്വം വാളെടുക്കുന്നു.. ഗാന്ധിത്തലകള് വെറും കടലാസ് ചീളുകള്‍.. ചുവപ്പും താമരയും പിന്നെ കൈയും ശീല വീര്‍പ്പിക്കുന്നു. ഭ്രാന്താലയം...വിവേകാനന്ദന്മാര് അലമുറയിടുന്നു കാരാഗൃഹങ്ങള്‍ വിനോദ കേന്ദ്രങ്ങള്‍.. ഗര്‍ഭപാത്രങ്ങള്‍ തുരക്കുന്നു...ഭ്രൂണങ്ങള്‍ വെട്ടി നുറുക്കുന്നു.. പെണ്‍കുഞ്ഞുങ്ങള്‍ നിലവിളിക്കുന്നു...അവരുടെ അടിവയറില്‍ നഖപ്പാടുകള്‍.. എവിടെപ്പോയ് കൃഷ്ണനും ക്രിസ്തുവും മുഹമ്മദും എങ്ങുപോയ് മതവും ജാതിയും ഒരു തുള്ളി കണ്ണീര് പോഴിക്കാനുമാകുന്നില്ല കാരണം ഈ ജഡങ്ങള്‍ എന്റെ മതക്കാരല്ല ഹൃദയം നുറുങ്ങുന്നില്ല,കാരണം മരിച്ചവര്‍ എന്റെ രാഷ്ട്രീയ ശത്രുക്കള്‍.. ഞാന്‍ കരയില്ല..എന്റെ ഹൃദയം നുറുങ്ങില്ല വെറുക്കാന്‍ പഠിച്ചു ഞാനെന്‍ സഹോദരങ്ങളെ.. ഒരപേക്ഷയുണ്ട് ഇനി മേല്‍ അവതാര പുരുഷന്മാര് ജനിക്കരുത്... ഞങ്ങള്‍ സന്തുഷ്ടരാണ്..കൊലചോറുണ്ട് ഞങ്ങള്‍ വയര്‍ നിറക്കുന്നു രക്തം കുടിച്ച് ദാഹം മറക്കുന്നു.പെണ്ണിന്റെ മേല്‍ കാമം കയറൂരുന്നു... ഇനി സ്വസ്ഥത നശിപ്പിക്കാന്‍ ഒരു യുഗപുരുഷന്മാരുംഇവിടെ ജനിക്കരുത്... ഇതാണ് സ്വര്‍ഗം....ഇതാണ് സ്വര്‍ഗം...
നല്ല എഴുത്ത്...
ReplyDeleteSharikkum hrudya sparshi yaya kavitha
ReplyDeleteKeep it up
pora mone dinesha.....ninakkithrayum ollu athmaroksham!!!!!!!!!!santhushttanaya manushya ninte manakkannenthukondu thurakkunilla....panthirupetta parayiyude kalam muthal vivechanathinte verupidicha nammude manasine thiruthan kazhiyilla?papangal kondu papangale thiruthubole njan thettiyittillennum,santhushttanane ennum swayam vishvasikkan sramikkunna nammude thalamuraye thiruthan yugapurushan marude avatharangal avashyamundo??????illa ninakkum enikkum kazhiyum....nammukku kazhiyunnengil enthukonde mattullavarukku kazhiyathe pokkum.......
ReplyDelete